ഗന്ധർവ്വൻ പാട്ട് താഴത്തെ മല്ലിക പൂമലർ കാവില് ലിറിക് ( Thazhathe Mallika Poomalar Kavil Lyrics)

താഴത്തെ മല്ലിക പൂമലർ കാവില്
ആലസ്യം കൂടാതെ പോയി മാരൻ
മാരാ മനസാ ചോരാ.. കാമുകാ..
മാരൻ   ചെയ്തത് യോഗ്യമാണോ.......

താഴത്തെ മല്ലിക പൂമലർ കാവില്
ആലസ്യം കൂടാതെ പോയി മാരൻ...

ആ അത്തിയിൽ പാമ്പിരുന്നു ആടാറുണ്ടോ.. അത്തിപ്പഴം പറിച്ചു ഉണ്ണാറുണ്ടോ.....(2)

താഴത്തെ മല്ലിക പൂമലർ കാവില്
ആലസ്യം കൂടാതെ പോയി മാരൻ
മാരാ മനസാ ചോരാ.. കാമുകാ..
മാരൻ   ചെയ്തത് യോഗ്യമാണോ.......

ആ... ആകാശ മാർഗമേ വായു വശാലോരു ! തേർ വരുന്നതും കണ്ടേ... (2)

താഴത്തെ മല്ലിക പൂമലർ കാവില്
ആലസ്യം കൂടാതെ പോയി മാരൻ
മാരാ മനസാ ചോരാ.. കാമുകാ..
മാരൻ   ചെയ്തത് യോഗ്യമാണോ.......

ആ... തേരിന്മേൽ ഗന്ധർവ യക്ഷിമാർ ഇരുവരും ആമോദത്തോടാവർ  മെല്ലെ മെല്ലെ...(2)

താഴത്തെ മല്ലിക പൂമലർ കാവില്
ആലസ്യം കൂടാതെ പോയി മാരൻ (2)
മാരാ മനസാ ചോരാ.. കാമുകാ..
മാരൻ   ചെയ്തത് യോഗ്യമാണോ.......

ആ എന്തുകൊണ്ട്  എന്തുകൊണ്ട് എന്തുകൊണ്ട് എന്റെ കളത്തില് വരാഞ്ഞു മാരൻ (2)

ആ പൂമുണ്ടും തോളിലുമിട്ടു നല്ല കാർകോടി തൊങ്ങലുമിട്ട്...
മാരൻ മനോഹരൻ ആണേ...നല്ല മാലിനിമാരുടെ മാരൻ.... (2)

താഴത്തെ മല്ലിക പൂമലർ കാവില്
ആലസ്യം കൂടാതെ പോയി മാരൻ (2)
മാരാ മനസാ ചോരാ.. കാമുകാ..
മാരൻ   ചെയ്തത് യോഗ്യമാണോ.......

ആ ചെത്തി  പനംകുല പോലെ നല്ല ചെത്തി മിനുക്കിയെടുത്തെ(2)
മാരൻ മനോഹരൻ ആണേ...നല്ല
മാലിനിമാരുടെ മാരൻ.... (2)

വന്നാലും മലരമ്പനെ നല്ല ഗീതങ്ങൾ കേട്ടു വന്നാലും.....(2)

താഴത്തെ മല്ലിക പൂമലർ കാവില്
ആലസ്യം കൂടാതെ പോയി മാരൻ (2)
മാരാ മനസാ ചോരാ.. കാമുകാ..
മാരൻ   ചെയ്തത് യോഗ്യമാണോ.......



Comments

Post a Comment